
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് നിര്‍മിച്ച നേസല്‍ വാക്സിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ അനുമതി ലഭിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിനായി നേസല്‍ വാക്സിന് അനുമതി ലഭിക്കുന്നത്.
പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള, രണ്ട് ഡോസ് കൊവിഷീല്‍ഡോ മറ്റേതെങ്കിലും കോവിഡ് വാക്സിനോ സ്വീകരിച്ച വ്യക്തികള്‍ക്കാണ് നേസല്‍ വാക്സിന് നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ ക്ളിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചിരുന്നു. പിന്നാലെ ജൂണ്‍ 19ന് ക്ളീനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം നടത്തിയത്.
നേസല്‍ വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേത്തുടര്‍ന്നാണ് തദ്ദേശീയമായി നിര്‍മിച്ച നേസല്‍ വാക്സിന് അനുമതി നല്‍കിയത്.