മരണത്തിന് പിന്നില്‍ രണ്ട് സ്ത്രീകള്‍’; ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം മഠാധിപതി തൂങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖിക

ബംഗലൂരു: ആത്മഹത്യാകുറിപ്പ് എഴുതി വെച്ച ശേഷം മഠാധിപതി ആത്മഹത്യ ചെയ്തു.

മഡിവാളേശ്വര മഠാധിപതിയായ സ്വാമി ബസവ സിദ്ദലിംഗയെയാണ്(28) മരിച്ചനിലയില്‍ കണ്ടെത്തിയത്.
നെഹിനഹാല മഠത്തിലെ സ്വാമിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് സംഭവം. പതിവായി രാവിലെ പുറത്തേയ്ക്ക് വരാറുള്ള മഠാധിപതിയെ കാണാതെ വന്നതോടെ, വിശ്വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് പറയുന്നു.

തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ടു സ്ത്രീകളാണെന്ന് കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ പ്രചരിച്ചിരുന്നു. ബസവസിദ്ദലിംഗ ഉള്‍പ്പെടെ ചുരുക്കം ചില സ്വാമിമാരുടെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച്‌ ഇരു സ്ത്രീകളും പരസ്പരം ആശയവിനിമയം നടത്തുന്നതാണ് ഓഡിയോ ക്ലിപ്പില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുസ്ത്രീകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രദേശത്തെ പ്രമുഖ ലിംഗായത്ത് മഠമാണ് മഡിവാളേശ്വര്‍. മഠാധിപതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.