ശബരിമല സ്ത്രീ പ്രവേശനം: നടഅടച്ചതിനെതിരെ ദേവസ്വം ബോർഡ്: തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടും

Spread the love

സ്വന്തം ലേഖകൻ

സന്നിധാനം: ശബരിമല സന്നിധാനത്ത് യുവതികൾ എത്തിയതിനു പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ തന്ത്രിയോട് വിശദീകരണം ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ശബരിമല നട അടച്ചതിനെതിരായാണ് ഇപ്പോൾ ബോർഡ് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം തേടുന്നത്.
ജനുവരി രണ്ടിന് പുലർച്ചെ 3.45 നാണ് സന്നിധാനത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദുവും എത്തിയത്. രാവിലെ 11 മണിയോടെ ഇവർ സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെയാണ് തന്ത്രി കണ്ഠരര് രാജീവര് നട അടച്ചത്. തുടർന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് സന്നിധാനത്ത് ശ്രീകോവിലിൽ പരിഹാര ക്രിയകൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനു ശേഷമാണ് വ്യാഴാഴ്ച രാവിലെ ദേവസ്വം ബോർഡ് അധികൃതർ യോഗം ചേർന്ന് ശബരിമല തന്ത്രിയോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബോർഡ് യോഗത്തിൽ തന്ത്രിയ്‌ക്കെതിരെ നടപടിയുണ്ടാകും.