
സ്വന്തം ലേഖിക
കറുകച്ചാല്‍: കറുകച്ചാലിൽ ബൈക്കും വാനും കൂട്ടിയടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്.
തിരുവല്ല സ്വദേശി അനന്ദു സുനിലി (18) നാണ് പരിക്കേറ്റത്. കറുകച്ചാല്‍-മല്ലപ്പള്ളി റോഡില്‍ പനയമ്പാല പള്ളിക്ക് സമീപമായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മല്ലപ്പള്ളി ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് വരുമ്പോള്‍ അനന്ദു സഞ്ചരിച്ച ബൈക്ക് എതിരേ വന്ന മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്കിലിടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടയില്‍ മിനിലോറി നിയന്ത്രണംവിട്ട് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്.
പരിക്കേറ്റ അനന്ദുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്ക് ഭാഗികമായി തകര്‍ന്നു.







