അഞ്ച് ഗ്ലാസ് ഷീറ്റിറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ ചോദിച്ചത് 5000 രൂപ; ഉടമ സമ്മതിക്കാത്തതോടെ ജീവനക്കാര്‍ക്ക് മര്‍ദ്ദനം; പരിക്കേറ്റവർ ആശുപത്രിയിൽ
സ്വന്തം ലേഖിക
ഇടുക്കി: ലോറിയില്‍ കൊണ്ടുവന്ന ഗ്ലാസ് ഷീറ്റുകള്‍ ഇറക്കിവയ്‌ക്കാന്‍ അമിത കൂലി ചോദിച്ച് ചുമട്ടുതൊഴിലാളികള്‍.
സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ ഷീറ്റ് ഇറക്കിവച്ചതിന് പിന്നാലെ ഇവരെ തൊഴിലാളികള്‍ മര്‍ദ്ദിക്കുകയും ചെയ്‌തു. അന്യസംസ്ഥാന തൊഴിലാളിയടക്കമുളളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രദീപ് മഹന്ത, നാരദ് ബര്‍മ്മന്‍, സുഖ്‌ലാല്‍ സിന്‍ഹ എന്നീ മര്‍ദ്ദനമേറ്റ തൊഴിലാളികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിമാലിയിലെ മൊത്തവ്യാപാര സ്ഥാപനത്തിലായിരുന്നു ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളികളുടെ ആക്രമണം.
അഞ്ച് ഗ്ളാസ് ഷീറ്റുകളാണ് ലോറിയില്‍ നിന്നും ഇറക്കിവയ്‌ക്കാനുണ്ടായിരുന്നത്. 5000 രൂപ നല്‍കണമെന്ന് തൊഴിലാളികള്‍ നിലപാടെടുത്തു. എന്നാല്‍ 1500 നല്‍കാമെന്നാണ് കടയുടമ അറിയിച്ചത്. ഇതോടെ ചുമട്ടുതൊഴിലാളികള്‍ തിരികെ പോയി.
അല്‍പം കഴിഞ്ഞ് ഗ്ളാസ് കൊണ്ടുവന്ന വാഹനം തിരികെ അയക്കാന്‍ വാഹനത്തിലിരുന്ന ഗ്ളാസ് ഷീറ്റ് കടയിലെ ജീവനക്കാര്‍ ഇറക്കിവച്ചു. ഇതോടെ മടങ്ങിയെത്തിയ തൊഴിലാളികള്‍ കടയിലെ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.