ട്യൂഷന്‍ ക്ലാസില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ജീവനൊടുക്കി

Spread the love

സ്വന്തം ലേഖിക

കൊയിലാണ്ടി: കോഴിക്കോട് കോളജ് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.

വടക്കെ അഴീക്കല്‍ തിരുവങ്ങൂര്‍ വെളുത്താടത്ത് അഹമ്മദ് കോയയുടെയും റൗദയുടെയും മകള്‍ ഷഹലയാണ് (17)മരിച്ചത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ കോഴിക്കോട് ട്യൂഷന്‍ ക്ലാസില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ട്യൂഷന് പോകാതെ വീടിനടുത്തുള്ള തിരുവങ്ങുര്‍ കശുവണ്ടി കമ്പനിക്ക് സമീപത്തെ പുഴയില്‍ ചാടുകയായിരുന്നു.

അഗ്നി രക്ഷാ സേന എത്തി കൂട്ടിയെ കൊയിലാണ്ടി ഗവണ്മെൻ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് കോളജ് പ്രവേശനം നേടിയത്.
മാതാവ്: ഷംജാത, സഹോദരങ്ങള്‍: അര്‍ഷാദ് ( ലണ്ടന്‍), ഫഹീം (കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി )