മരിച്ചിട്ടും പി.ടിയോട് പക’; ലഹരിമരുന്ന് കേസില്‍ പോലീസ് പൊക്കിയെന്ന് പറയുന്ന മകന്‍ വീട് വൃത്തിയാക്കുന്നുവെന്ന് ഫോട്ടോ സഹിതം പോസ്റ്റിട്ട് ഉമ തോമസ്
സ്വന്തം ലേഖിക
കൊച്ചി: മകനെ ലഹരിമരുന്ന് കേസില്‍ പോലീസ് അറസ്റ്റു ചെയ്തെന്ന പ്രചാരണത്തിനെതിരെ തൃക്കാക്കര എംഎല്‍എ ഉമ തോമസ്.
മകന്‍ ലഹരിക്ക് അടിമയാണെന്ന് പ്രചരിപ്പിച്ച് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ഉമ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നല്‍കി. പൊലീസ് പൊക്കിയെന്ന് പറയുന്ന മകന്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി ഉമ തോമസ് പിന്നീട് ഫേസ്ബുക്കില്‍ പങ്കുവെച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഉമ തോമസ് വ്യക്തമാക്കുന്നുണ്ട്. എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും ഉമ തോമസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഉമ തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു..
പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.
മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്
മരിച്ചിട്ടും ചിലര്‍ക്ക് പി. ടി യോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം.
പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.
പി.ടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡിജിപിക്കും, പരാതി നല്‍കും.