
ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നു പേർ കസ്റ്റഡിയിൽ
കൊല്ലം: തമിഴ്‌നാട് സ്വദേശിയായ യുവതിയെ ജോലി വാഗ്ദാനം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട്ടുകാരൻ മലർ എന്നിവരെ അറസ്റ്റു ചെയ്യും.
കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു. നഗരത്തിലും പരിസരത്തുമായി പഴയ സാധനങ്ങൾ ശേഖരിക്കുന്നവരാണ് ഇവർ. കഴിഞ്ഞ ദിവസം കാഞ്ഞിരയിലാണു സംഭവം. കണ്ണൂരിൽ തൊഴിൽ തേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയെയാണ് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്.
സേലം സ്വദേശിയായ ഭർതൃമതിയായ 32കാരിയാണു അതിക്രമത്തിന് ഇരയായത്. ചാലയിലെ ബന്ധുവീട്ടിലാണു യുവതി താമസിക്കുന്നത്.വേറെ വീട്ടിൽ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞു മലർ കാഞ്ഞിരയിലേക്കു യുവതിയെ ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ടു തിരികെ വരവെ മഴ പെയ്തതോടെ കാഞ്ഞിരയിലെ ക്വാർട്ടേഴ്‌സിൽ എത്തിച്ചു. അവിടെ വച്ച് ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ വിജേഷും മറ്റൊരാളും കൂടി പീഡിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ആരോഗ്യനില വീണ്ടെടുത്തു.