video
play-sharp-fill

എന്‍.സി.എസ്‌. വസ്‌ത്രത്തിന്റെ കോട്ടയം ഷോറൂം ഉദ്ഘാടനം ചെയ്തു

എന്‍.സി.എസ്‌. വസ്‌ത്രത്തിന്റെ കോട്ടയം ഷോറൂം ഉദ്ഘാടനം ചെയ്തു

Spread the love

എന്‍.സി.എസ്‌. വസ്‌ത്രത്തിന്റെ കോട്ടയം ഷോറൂം സി.എം.എസ്‌. കോളജ്‌ റോഡില്‍ സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും മിയാ ജോര്‍ജും നമിത പ്രമോദും അനു സിത്താരയും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം സി.എം.എസ്‌. കോളജിനു സമീപത്തെ ഷോറൂമില്‍ നടന്ന ചടങ്ങിലാണ്‌ ഉദ്‌ഘാടനം നടന്നത്‌.

കുഞ്ചാക്കോ ബോബന്‍ നാടമുറിച്ച്‌ ഷോറൂമിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. മിയ ജോര്‍ജും നമിത പ്രമോദും അനു സിത്താരയും ചേര്‍ന്ന്‌ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.ചടങ്ങുകളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. താരങ്ങള്‍ ചേര്‍ന്ന്‌ വിവിധ മത്സരങ്ങളുടെ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.

ഉദ്‌ഘാടനത്തിനു മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും താരങ്ങള്‍ വിതരണം ചെയ്‌തു.എന്‍.സി.എസ്‌. വസ്‌ത്രത്തിന്റെ ലോഗോ പ്രകാശനവും കോട്ടയത്തിനായി പ്രത്യേകം തയാറാക്കിയ ഓണം ഓഫര്‍ പ്രഖ്യാപനവും നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി മൂന്നിരട്ടി ഓണം ഓഫര്‍ ആണ്‌ എന്‍.സി.എസ്‌. വസ്‌ത്രം അവതരിപ്പിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ക്ക്‌ മൂന്ന്‌ കാറുകളും മൂന്നു ബൈക്കുകളും മൂന്ന്‌ സൈക്കിളുകളുമാണ്‌ ഓണം ഓഫറിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്‌. ഇതുകൂടാതെ മറ്റ്‌ നിരവധി സമ്മാനങ്ങളും ഓണം ഓഫറായി ഒരുക്കുന്നുണ്ട്‌. കഴിഞ്ഞ രണ്ടു തവണത്തെ ഓണം കോവിഡിനെ തുടര്‍ന്ന്‌ നഷ്‌ടമായതുകൂടി കണക്കുകൂട്ടിയാണ്‌ ഇക്കുറി എന്‍.സി.എസ്‌. വസ്‌ത്രം 3 ഇരട്ടി ഓണം അവതരിപ്പിക്കുന്നത്‌.

രഞ്‌ജിനി ഹരിദാസ്‌ ചടങ്ങുകളില്‍ അവതാരകയായി. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍മ്മിലാ ജിമ്മി, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്‌റ്റ്യന്‍, നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ബി. ഗോപകുമാര്‍, സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസല്‍, ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ ലിജിന്‍ ലാല്‍, കേരളാ കോണ്‍ഗ്രസ്‌ എം മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ വിജി എം. തോമസ്‌ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.എന്‍.സി.എസ്‌. ഗ്രൂപ്പ്‌ ചെയര്‍മാന്‍ എന്‍.എം. രാജു, ജോയിന്റ്‌ മാനേജിങ്‌ ഡയറക്‌ടര്‍മാരായ അലന്‍ ജോര്‍ജ്‌, ആന്‍സണ്‍ ജോര്‍ജ്‌, ലീഡ്‌ ഡിസൈനര്‍ പ്രിന്‍സി അലന്‍, ഡയറക്‌ടര്‍മാരായ ഗ്രേസ്‌ രാജു, ആഷ്‌ലിന്‍ സാറാ ജോര്‍ജ്‌, ഡോ. മരിയാ പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.