play-sharp-fill
ജലന്ധറിലെ രാജാവ് ഫ്രാങ്കോ മുളയ്ക്കൻ തന്നെ; പുതുവത്സര സന്ദേശത്തിൽ കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായെന്നും അതുപോലെയാണ് എന്റെ അറസ്‌റ്റെന്നും പീഢനവീരൻ

ജലന്ധറിലെ രാജാവ് ഫ്രാങ്കോ മുളയ്ക്കൻ തന്നെ; പുതുവത്സര സന്ദേശത്തിൽ കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായെന്നും അതുപോലെയാണ് എന്റെ അറസ്‌റ്റെന്നും പീഢനവീരൻ


സ്വന്തം ലേഖകൻ

ജലന്ധർ: കന്യാസ്ത്രീ പീഢന കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ജലന്ധറിലെ രാജാവ്. സഭയിൽ ഭരണപരമായ ചുമതലയിൽ നിന്നും ബിഷപ്പിനെ നീക്കിയെങ്കിലും ഇപ്പോഴും സഭയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഫ്രാങ്കോ മുളയ്ക്കനാണ്. സ്വന്തം കേസ് തേച്ചുമായ്ച്ചു കളയാൻ വേണ്ടി നിലവിലുള്ള പദവിയും ഉപയോഗിക്കുയാണ് ഫ്രാങ്കോ. സർക്കാരിൽ വരെ വലിയ സ്വാധീനമുള്ള ബിഷപ്പിന് വേണ്ടി സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ പോലും നിയമിക്കാത്തത് സർക്കാർ ബിഷപ്പിന് വേണ്ടി കളമൊരുക്കുന്നതെന്നാണ് ആക്ഷേപം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് മൂലം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ് നിലവിൽ. പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനത്തിന്റെ ഫലമാണെന്നാരോപിച്ച് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ രംഗത്തെത്തി.

പുതുവത്സര സന്ദേശം നൽകി കൊണ്ട് ഇന്നലെയും ബിഷപ്പ് സജീവമായിരുന്നു. സഭക്കുള്ളിൽ നിന്നും ബലിയാടായി എന്ന വികാരം ഉണ്ടാക്കാൻ വേണ്ടി സഭാ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണ് അദ്ദേഹം. ഇന്നലെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സന്ദേശത്തിലും താൻ ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടു എന്നു വരുത്തനാണ് ബിഷപ്പ് ശ്രമിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു ഫ്രാങ്കോയുടെ പ്രസംഗങ്ങൾ. സ്വയം യേശു ക്രിസ്തുവുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പ്രസംഗം. സ്വയം പുണ്യാളൻ ചമയുന്ന പ്രസംഗമാണ് ബിഷപ്പ് അവിടെ നടത്തിയത്. യേശുക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടുവെന്നാണ് ഫ്രാങ്കോ സന്ദേശത്തിൽ പറഞ്ഞത്. കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായി, അതുപോലെ അറസ്റ്റിനു ശേഷം എന്നെ കാണുന്നതും ദൈവപുത്രനെ കണ്ടതു പോലെ തന്നെ. മാധ്യമങ്ങളെയടക്കം വിമർശിച്ചു കൊണ്ടായിരുന്നു ഫ്രാങ്കോയുടെ പ്രസംഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ജലന്ധർ ബിഷപ്പ് സ്ഥാനത്തെ അധികാര പദവികളിൽ നിന്നും ബിഷപ്പ് ഒഴിഞ്ഞത്. ഭരണപരമായ കാര്യങ്ങളിൽ ഫ്രാങ്കോ ഇടപെടില്ലെന്ന് സഭ നിർദ്ദേശിച്ചെങ്കിലും അതൊന്നും നടപ്പിലാകാത്ത അവസ്ഥയാണ്. ഫ്രാങ്കോയ്ക്ക് പകരം വികാരി ജനറൽ മോൺ. മാത്യു കൊക്കണ്ടത്തിലിനുമായിരുന്നു രൂപതയുടെ ഭരണപരമായ ചുമതല. അദ്ദേഹത്തെ ഫാ. ജോസഫ് തെക്കുംകാട്ടിൽ, ഫാ. സുബിൻ തെക്കേടത്ത് എന്നിവർ സഹായിക്കുക്കാനും നിർദ്ദേശം. എന്നാൽ ജയിൽ മോചിതനായി ബിഷപ്പ് എത്തിയതോടെ ജലന്ധറിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന സൂപ്പർപവറായി ഫ്രാങ്കോ മാറി കഴിഞ്ഞു.

സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ് നടന്നത്. കന്യാസ്ത്രീമാരുടെ തെരുവിലെ സമരത്തിനൊടുവിലായിരുന്നു അറസ്റ്റ്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീമാർ പറഞ്ഞു.