ഗോൾഡ്; ഒ.ടി.ടി അവകാശം വിറ്റുപോയത് വൻ തുകയ്ക്ക്
പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോർട്ടുകൾ.
ആമസോൺ പ്രൈം ആണ് ചിത്രത്തിന്‍റെ ഒടിടി പതിപ്പ് സ്വന്തമാക്കിയതെന്നാണ് സൂചന. 30 കോടിയിലധികം രൂപയുടെ പ്രീ-റിലീസ് ബിസിനസ് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സിനിമയുടെ തമിഴ്, കന്നഡ, ഓവർസീസ് വിതരണാവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചിത്രത്തിന്‍റെ ഓവർസീസ് വിതരണം ഏറ്റെടുത്തു. സൂര്യ ടിവിയാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0