video
play-sharp-fill

ഗുരുത്വാകർഷണം ‘അലർജി’; 23 മണിക്കൂർ കിടക്കയിലെന്ന് യുവതി

ഗുരുത്വാകർഷണം ‘അലർജി’; 23 മണിക്കൂർ കിടക്കയിലെന്ന് യുവതി

Spread the love

തനിക്ക് ‘ഗുരുത്വാകർഷണത്തോട് അലർജി’യുണ്ടെന്ന അവകാശവുമായി യുവതി. യുഎസ് നേവിയുടെ മുൻ ഏവിയേഷൻ ഡീസൽ മെക്കാനിക്ക് ആയ ലിൻഡ്സി ജോൺസൺ ആണ് തനിക്ക് ഇത്തരമൊരു വിചിത്ര രോഗാവസ്ഥ ഉണ്ടെന്ന് അവകാശപ്പെടുന്നത്. താൻ 23 മണിക്കൂർ കിടക്കയിൽ ചെലവഴിക്കുന്നുവെന്നും ഒരു ദിവസം 10 തവണ വരെ തല കറങ്ങി വീഴാറുണ്ടെന്നും മൂന്ന് മിനിറ്റിൽ കൂടുതൽ എഴുന്നേറ്റു നിൽക്കാൻ തനിക്ക് കഴിയില്ലെന്നും 28കാരിയായ ലിൻഡ്സി വെളിപ്പെടുത്തി.