
കോട്ടയം: ബാറിനുള്ളിലെ സംഘർഷം ഒരാൾ പിടിയിൽ. ബാറിനുള്ളിലെ സംഘർഷത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച കേസില്‍ പനച്ചിക്കാട് പണയിൽ വീട്ടിൽ മധു മകൻ ജിഷ്ണു (27) വിനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ചിങ്ങവനത്തുള്ള ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു.
ബാറിനുള്ളിലെ ടി.വി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ട് യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും ജിഷ്ണുവും സുഹൃത്തും ചേർന്ന് യുവാവിനെ ആക്രമിക്കുകയും, ആക്രമണത്തിനിടയില്‍ ജിഷ്ണു തന്റെ കൈയിലിരുന്ന ബിയർ കുപ്പി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജിഷ്ണുവിനെ പിടികൂടുകയുമായിരുന്നു.പ്രതിക്ക് ചിങ്ങവനം,കോട്ടയം ഈസ്റ്റ്,മുണ്ടക്കയം,ചങ്ങനാശ്ശേരി,എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ സുഹൃത്തിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ചിങ്ങവനം എസ്.എച്ച്.ഓ ജിജു ടി ആർ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ സതീഷ്, സലമോൻ, മണികണ്ഠൻ,പ്രകാശ്, സിറാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു