
കോട്ടയം: കെ കെ റോഡിൽ ചന്തക്കവലയ്ക്കു സമീപം ട്രാൻസ്‌ഫോമറിനു തീ പിടിച്ചു. ചന്തക്കവലയിൽ ശീമാട്ടിയ്ക്ക് എതിർവശത്തുള്ള കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോമറിനാണ് രാവിലെ പത്ത് മണിയാടെ തീ പിടിച്ചത്. യാത്രക്കാരും, വ്യാപാരികളും തിങ്ങിനിറഞ്ഞ ചന്തക്കവലയിൽ ട്രാൻസ്ഫോമറിന് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
എന്നാൽ ചെറിയ തീ പിടുത്തമാണെന്നും, പേടിക്കാനില്ലെന്നും ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ അറിയിച്ചു.