
16-ാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിനിറങ്ങിയ സരസ്വതിയമ്മയുടെ കഥ പറയുന്ന മാര മാര മാര, ഒരു മദ്യപാനിയുടെ കുടുംബജീവിതത്തെ ആസ്പദമാക്കിയുള്ള കെറോ സീൻ തുടങ്ങി 12 മലയാള ചിത്രങ്ങൾ നാളെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
ഷിജിത്ത് കല്യാടന്റെ ‘ഇറച്ചിക്കോഴി’, മഹാമാരിക്കാലത്തെ പ്രണയവും വിവാഹവും അടയാളപ്പെടുത്തുന്ന ‘സൈറ’, വിനേഷ് ചന്ദ്രൻ സംവിധാനം ചെയ്ത ‘പൊട്ടൻ’, കൈലാസ് നാഥ് സംവിധാനം ചെയ്ത ‘പക്ഷേ’ തുടങ്ങിയവയാണ് മലയാളം ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ നാളെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.
രാവിലെ 9.15 നും വൈകിട്ട് 6 നും ശ്രീയിൽ ചിത്രങ്ങളുടെ പ്രദർശനം നടക്കും. പെയർ, ടോമിയുടെ ഉപമ, ലാലന്നാസ് സോങ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും നാളെ ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


