
സ്വന്തം ലേഖകൻ
കോട്ടയം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിലായി റെയ്ഡ് നടന്നു.
കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങൾ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നീ പ്രവർത്തികൾ ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മുപ്പത്തിയേഴ് ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 35 മൊബൈൽ ഫോണുകളും,ഒരു ലാപ് ടോപ്പും , മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബർ ഡോം,സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.



