പ്രളയക്കെടുതി; പാക് ടീം ഇറങ്ങുക കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

Spread the love

ദുബായ്: ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ പാകിസ്ഥാന്‍ ഇറങ്ങുക കറുത്ത ആം ബാന്‍ഡ് ധരിച്ച്. പാകിസ്താനിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണ അറിയിച്ചാണ് ടീമിന്റെ ഈ നീക്കം.
രാജ്യത്തിന്‍റെ പകുതിയോളം മുങ്ങിയ പ്രളയം 40 ലക്ഷത്തോളം പേരെ ബാധിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 119 പേരാണ് മരിച്ചത്. ഇതോടെ പാകിസ്താനിലെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1033 ആയി. 

video
play-sharp-fill

പ്രളയക്കെടുതി നേരിടാൻ പാകിസ്ഥാൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ട് ലക്ഷത്തോളം വീടുകൾ തകർന്നു. അമേരിക്ക, യുകെ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാകിസ്ഥാന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.