കോട്ടയത്തിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് മാമ്മൻ മാപ്പിള ഹാളിൽ; നൂറ്റി അൻപത് പേർക്ക് ഓണപുടവ നല്കുന്നതിനൊപ്പം; അത്തപൂക്കള മൽസരം, വനിതകളുടെ ശിങ്കാരിമേളം, വടംവലി, ആഘോഷത്തിന് മാറ്റ് കൂട്ടാൻ എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നും; ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5 ന് സഹകരണ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും; ഇത്തവണത്തെ ഓണം തേർഡ് ഐ ന്യൂസിനൊപ്പം
കോട്ടയം: തേർഡ് ഐ ന്യൂസിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5 ന് സഹകരണ മന്ത്രി ശ്രീ വി.എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി ഗോപകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, അഡ്വ. കെ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം അസീസ് കുമാരനെല്ലൂർ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് തുടങ്ങിയവർ പങ്കെടുക്കും.
കോട്ടയം നഗരസഭയിലെ മികച്ച കൗൺസിലർമാരെ തിരഞ്ഞെടുക്കാൻ തേർഡ് ഐ ന്യൂസ് നടത്തുന്ന ജനകീയ സർവ്വേയിലെ വിജയികളെ യോഗത്തിൽ സഹകരണമന്ത്രി വി എൻ വാസവൻ ആദരിക്കും.വാർഡുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പത്ത് കൗൺസിലർമാർക്കാകും പുരസ്കാരം ലഭിക്കുക.
ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട നുറ്റി അൻപത്
പേർക്ക് ഓണപുടവ നല്കുന്നതിനൊപ്പം, അത്തപൂക്കള മൽസരം, വടംവലി, സുന്ദരിക്ക് പൊട്ടുതൊടീൽ, കസേരകളി, മലയാളിമങ്ക, തുടങ്ങിയ മത്സരങ്ങൾ ഉണ്ടാകും. വനിതകളുടെ ശിങ്കാരിമേളവും പിന്നണി ഗായകൻ എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നും, പുലികളിയും മാവേലിയും ആഘോഷത്തിന് മാറ്റ് കൂട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്തപൂക്കള മൽസരത്തിന് ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും, മൂന്നാം സമ്മാനം 2501 രൂപയും പ്രോൽസാഹന സമ്മാനമായി അഞ്ച് പേർക്ക് 1001 രൂപ വീതവും ലഭിക്കും . മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847200864 നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.