കോഴിക്കോട് വിവാഹവീട്ടിൽ മോഷണം; 30 പവൻ സ്വർണം നഷ്ടപ്പെട്ടു; വളയം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി

Spread the love

നാദാപുരം: കോഴിക്കോട് വിവാഹവീട്ടിൽ മോഷണം. കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാണിമേല്‍ വെള്ളിയോട് വിവാഹ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയില്‍ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ചുവച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച്ച രാത്രി 10ന് ശേഷമാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാര്‍ അറിയുന്നത്. വളയം പോലീസ് വീട്ടിലെത്തി പരിശോധന നടത്തിവരികയാണ്.

രാത്രി പത്ത് വരെ വീട്ടിലെത്തിയ വിരുന്നുകാര്‍ക്ക് ആഭരണങ്ങള്‍ കാണിച്ച്കൊടുത്തിരുന്നു. ആഭരണങ്ങള്‍ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ നാലോടെ പോലീസ് സ്ഥലത്തെത്തി. ഡോഗ്, വിരലടയാള വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group