video
play-sharp-fill

വനിതാ മതിൽ ഇന്ന് നാല് മണിക്ക്; ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണിയും

വനിതാ മതിൽ ഇന്ന് നാല് മണിക്ക്; ശൈലജ ആദ്യ കണ്ണി, ബൃന്ദ കാരാട്ട് അവസാന കണ്ണിയും

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയർത്തുന്ന വനിതാ മതിൽ ഇന്ന് വൈകിട്ട് നാല് മണിക്ക്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിക്കുന്ന വനിതാമതിൽ സ്ത്രീശാക്തീകരണത്തിന്റെ വൻ മതിലായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസർകോട് മതിലിന്റെ ആദ്യ കണ്ണിയാകും. സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാകും.

620 കിലോമീറ്റർ ദൂരത്തിൽ 30 ലക്ഷത്തോളം സ്ത്രീകൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ പാതയുടെ പടിഞ്ഞാറ് വശത്താണ് മതിലിനായി സ്ത്രീകൾ അണി നിരക്കുക. വൈകിട്ട് 3.30 ന് ട്രയൽ. നാല് മണിക്ക് മതിൽ തീർക്കും. തുടർന്ന് പ്രതിജ്ഞ ചൊല്ലും. ശബരിമല യുവതി പ്രവേശനവിധിയെ തുടർന്ന് സർക്കാർ നടത്തിയ ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ പ്രഖ്യാപനം വന്നത്. സർക്കാരിന്റെയും ഇടതു മുന്നണിയുടെയും നേതൃത്വത്തിൽ നടക്കുന്ന വനിതാ മതിലിൽ എസ് എൻ ഡി പിയും കെ പി എം എസും അടക്കമുളള സമുദായ സംഘടനകളും മുഖ്യസംഘാടകരായുണ്ടായും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group