പാചക വാതകത്തിന് വില കുറഞ്ഞു; സബ്സിഡിയുള്ള സിലിണ്ടറിന് കുറച്ചത് 5.91 രൂപ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് പാചക വാതകത്തിന് വില വീണ്ടും കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രകാരം സബ്സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് ഡൽഹിയിലെ വില. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബർ ഒന്നിന് സബ്സിഡിയുള്ള സിലിണ്ടറിന് 6.52 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും വില കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പാചകവാതകത്തിന്റെ വില കുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് ഉയർന്നതുമാണ് വില കുറയാൻ കാരണമായത്.
Third Eye News Live
0