play-sharp-fill
ജീപ്പില്‍ ‘തൂങ്ങിനിന്ന്’ വിദ്യാര്‍ത്ഥിനികളുടെ സാഹസിക സ്കൂള്‍ യാത്ര; നടപടിയുമായി മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം

ജീപ്പില്‍ ‘തൂങ്ങിനിന്ന്’ വിദ്യാര്‍ത്ഥിനികളുടെ സാഹസിക സ്കൂള്‍ യാത്ര; നടപടിയുമായി മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം

സ്വന്തം ലേഖിക

വയനാട്: അമ്പലവയലില്‍ ജീപ്പില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ സാഹസികമായി നിര്‍ത്തി കൊണ്ടുപോയ സംഭവത്തില്‍ വാഹനം മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം കസ്റ്റഡിയില്‍ എടുത്തു.

വാഹനത്തിൻ്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലില്‍ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ ജീപ്പില്‍ സാഹസിക യാത്ര ചെയ്യാന്‍ അനുവദിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.