മുണ്ടക്കയം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലൈറ്റിൽ മോഷണം നടന്നതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

കോട്ടയം: മുണ്ടക്കയം ബിവറേജസ് കോർപ്പറേഷന്റെ പൈങ്ങനായിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിൽ മോഷണം നടന്നതായി സൂചന. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഔട്ട്ലെറ്റിന് സമീപത്തു രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടതോടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു

video
play-sharp-fill

സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ രണ്ട് യുവാക്കളുടെ അവ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട മദ്യത്തിന്റെ അളവ് അറിയുവാൻ കഴിയുകയുള്ളൂ.

മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group