കോട്ടയം മാർക്കറ്റിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നല്കി

Spread the love

കോട്ടയം: കഴിഞ്ഞമാസമാണ് എ കെ.എം എന്ന വ്യാപാര സ്ഥാപനം നടത്തുന്ന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് സെക്രട്ടറി അബ്ദുൽഖാ ദറിന് കോട്ടയം മാർക്കറ്റിൽ നിന്നും നിന്നും രണ്ടു പവന്റെ സ്വർണ മാല കളഞ്ഞു കിട്ടിയത്.

video
play-sharp-fill

ഉടമയെ കണ്ടെത്താത്തിനെത്തുടർന്ന് അബ്ദുൽഖാദർ മാല വെസ്റ്റ് പൊലീസിൽ എല്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജോൺ പോൾ പൂതവേൽ എന്ന വ്യക്തിയുടെ മാലയാണെന്ന് കണ്ടെത്തി. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ സാന്നിധ്യത്തിൽ മാല യഥാർത്ഥ ഉടമയ്ക്ക് നല്കി.