കോട്ടയം കടുത്തുരുത്തിയിൽ അയൽവാസിയുടെ വീട് കയറി ആക്രമിച്ച സംഭവം; പ്രതികളിൽ ഒരാൾ പിടിയിൽ; ഫുട്ബോളുകളിക്കിടെ കുട്ടികൾ തമ്മിലുള്ള തർക്കം മുതിർന്നവർ ഏറ്റെടുത്തതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾക്ക് പിന്നിലെ പ്രതിയാണ് അറസ്റ്റിലായത്
കോട്ടയം: കടുത്തുരുത്തിയിൽ അയൽവാസിയായ യുവതിയുടെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കല്ലറ മുണ്ടാർ പുതുപള്ളിചിറ വിഷ്ണു തങ്കച്ചൻ (26) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇയാളും സുഹൃത്തുക്കളും ചേർന്ന് നകുൽരാജ് എന്നയാളെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞദിവസം നകുൽരാജിന്റെ അനിയനും പ്രതികളും തമ്മില്‍ ഫുട്ബോൾ കളിച്ചതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടാവുകയും നകുൽ രാജ് ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് മൂലം ഉണ്ടായ വിരോധത്തിലാണ് പ്രതികൾ ഇയാളുടെ വീട്ടിൽ കയറി നകുല്‍ രാജിനെയും , ഇയാളുടെ അനിയനെയും സഹോദരിയെയും കൂടാതെ ബഹളം കേട്ട് വീട്ടിലേക്ക് ഓടി വന്ന അയൽവാസിയായ യുവതിയെയും ആക്രമിക്കുകയും ചെയ്തു.
ആക്രമത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളിൽ ഒരാളായ വിഷ്ണു തങ്കച്ചനെ മുളന്തുരുത്തിയിൽ നിന്നും പിടി കൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. കടുത്തുരുത്തി എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ റോജിമോൻ,സി.പി.ഓ മാരായ പ്രവീൺ,ജിനുമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.