രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം
ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി ആരംഭിക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. താങ്ങാനാവുന്ന വിലയ്ക്ക് എല്ലാവർക്കും ഇത് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്.
ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഇത്. ലേലത്തിന് വച്ച 72 ഗിഗാ ഹെർട്സ് സ്പെക്ട്രത്തിന്റെ 71 ശതമാനവും കമ്പനികൾ വാങ്ങിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0