play-sharp-fill
ചിരിച്ച് കാണിച്ചാൽ ഇളിച്ച് കാണിക്കുന്ന കൗൺസിലർമാർ; വെള്ളവും വെളിച്ചവും മുതൽ പേപ്പട്ടി വരെ ചർച്ചയാക്കി വേട്ടർമാർ ; കോട്ടയം നഗരസഭാ കൗൺസിലർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ തേർഡ് ഐ ന്യൂസ്  നടത്തുന്ന  ജനകീയ സർവ്വേയ്ക്ക് മികച്ച പ്രതികരണം; ഏറ്റവും മികച്ച പ്രവർത്തനം  നടത്തുന്നതായി വോട്ടർമാർ തിരഞ്ഞെടുക്കുന്ന പത്ത് കൗൺസിലർമാർക്ക് ഉത്രാടം നാളിൽ സഹകരണ മന്ത്രി വി.എൻ വാസവൻ പുരസ്കാരം നല്കും

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭാ കൗൺസിലർമാരുടെ വാർഡുകളിലെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ തേർഡ് ഐ ന്യൂസ് നടത്തുന്ന ജനകീയ സർവേയ്ക്ക് മികച്ച പ്രതികരണം.

കോട്ടയം നഗരസഭയുടെ അൻപത്തിരണ്ട് വാർഡുകളിലും വോട്ടർമാരെ നേരിൽ കണ്ട് നടത്തുന്ന സർവ്വേയാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും മികച്ച പ്രവർത്തനങ്ങൾ വാർഡുകളിൽ നടത്തുന്നതായി വോട്ടർമാർ തിരഞ്ഞെടുക്കുന്ന പത്ത് കൗൺസിലർമാർക്ക് ഉത്രാടം നാളിൽ സഹകരണ മന്ത്രി വി.എൻ വാസവൻ പുരസ്കാരം നല്കും

ഇന്ന് സർവ്വേ നടന്ന പല വാർഡുകളിലും കൗൺസിലർമാരെ കുറിച്ച് വ്യാപക പരാതിയാണ് വോട്ടർമാർക്ക് .

ഞങ്ങടെ കൗൺസിലറെ ചിരിച്ച് കാണിച്ചാൽ ഇളിച്ച് കാണിക്കുമെന്ന് മുതൽ വെള്ളവും വെളിച്ചവും തുടങ്ങി പേപ്പട്ടി വരെ ചർച്ചയാക്കിയായിരുന്നു വേട്ടർമാരുടെ പ്രതികരണം.

ഓരോ വാർഡിലേയും വോട്ടർമാർ പറയുന്ന അഭിപ്രായങ്ങളും പരാതികളും സർവ്വേ പൂർത്തിയായതിന് ശേഷം പുറത്തു വിടുന്നതാണ്..

അക്ഷര നഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കോട്ടയം ന​ഗരസഭയിലെ അൻപത്തിരണ്ട് കൗൺസിലർമാരുടെ പ്രവർത്തനത്തേക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്??.
വോട്ടർമാരുടെ ബുദ്ധിമുട്ടുകൾക്ക് കൗൺസിലർമാർ പരിഹാരം കാണാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ഇതൊക്കെ നമുക്ക് ചർച്ച ചെയ്യേണ്ടേ?

ഞങ്ങൾക്കറിയാം നിങ്ങൾക്ക് പലതും പറയാനുണ്ടെന്ന്. അക്കാര്യങ്ങൾ കൗൺസിലർമാരെ അറിയിക്കുവാനും നിങ്ങളുടെ വാർഡിന്റെ വികസനത്തിന് വിലയേറിയ നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും തേർഡ് ഐ ന്യൂസ് തുടക്കം കുറിച്ചിരിക്കുകയാണ്.

ന​ഗരസഭയിലെ 52 കൗൺസിലർമാരുടെയും പ്രവർത്തന മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന തേർഡ് ഐ ന്യൂസിന്റെ ജനകീയ സർവ്വേ വാഹനം കടന്നുവരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം പാഴാക്കാതിരിക്കുക.
കോട്ടയം മാറണ്ടേ? മാറണം…
മാറ്റണം നമുക്ക്!!