play-sharp-fill
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസ് (എം) ലെ  ജോളി മടുക്കകുഴി തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസ് (എം) ലെ ജോളി മടുക്കകുഴി തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസ് (എം) ലെ ജോളി മടുക്കകുഴി തിരഞ്ഞെടുക്കപ്പെട്ടു. 2015-18 കാലയളവിലും ജോളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉപനായനായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച് കെ.എസ്. സി (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ഏറെ നാളുകളായി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലം യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.

യൂത്ത് ഫ്രണ്ടിന്‍റെയും ജില്ലാ-സംസ്ഥാന ഭാരവാഹിയായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കര്‍ഷക ഫെഡറേഷനായ ڇഗ്രീന്‍ഷോര്‍ڈ-ന്‍റെ സ്ഥാപക ചെയര്‍മാന്‍കൂടിയാണ്. പ്രാദേശിക കാര്‍ഷിക വിപണികളുടെ സംസ്ഥാന സമിതിയായ ڇഹരിതമൈത്രികേരളڈയുടെ സംസ്ഥാന സെക്രട്ടറിമുയാണ് നിലവില്‍.

കഴിഞ്ഞ 15 വര്‍ഷമായി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്‍റെ ഭരണസമിതിയംഗവുമാണ്. കാഡ്കോ കമ്പിനിയുടെ ഡയറക്ടര്‍ കൂടിയാണ് മികച്ച കര്‍ഷകനായ ജോളി മടുക്കകുഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് തലത്തില്‍ മികച്ച് ജൈവ-സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയാണ് ഈ പൊതുപ്രവര്‍ത്തകന്‍. ആനക്കല്ല് നവകേരള വായനശാലയടക്കം നിരവധി സ്വാശ്രയസംഘങ്ങളുടെ രക്ഷാധികാരികൂടിയാണ് ജോളി. കേരള കോണ്‍ഗ്രസ് (എം) ജില്ലാകമ്മറ്റിയംഗമായ ജോളി നിരവധി കര്‍ഷക കൂട്ടായ്മകളുടെ സ്ഥാപകനുമാണ്.

കര്‍ഷകരെ സംഘടിപ്പിക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുന്നതിനും മുമ്പ് വൈസ്പ്രസിഡന്‍റായിരുന്ന കാലഘട്ടത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞു. കൂടാതെ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ പ്ലാസ്റ്റിക് ഷ്രഡിംഗ് & ബെയിലിംഗ് യൂണിറ്റ് സ്ഥാപിച്ചതും ജോളിയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ആഗ്രോ സര്‍വ്വീസ് സെന്‍റര്‍ സ്ഥാപിച്ചതും ജോളിയാണ്. നിലവില്‍ മണ്ണാറക്കയം ഡിവിഷനെയാണ് ജോളി മടുക്കകുഴി പ്രതിനിധീകരിക്കുന്നത്.