play-sharp-fill
‘എന്നെങ്കിലും കാണുമ്പോൾ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു’

‘എന്നെങ്കിലും കാണുമ്പോൾ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു’

കോഴിക്കോട്: “മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അങ്ങനെയാണ്, സ്ത്രീ, അമ്മ, അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹം മാത്രം”, ഭാവനയെക്കുറിച്ച് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. എന്നെങ്കിലും ഭാവനയെ കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്ന ആഗ്രഹവുമുണ്ടെന്ന കാര്യവും മേയർ പങ്കുവെച്ചു

പ്രസംഗത്തിനു ശേഷം മേയർ ഭാവനയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും തന്‍റെ മാത്രമല്ല കോഴിക്കോടിന്‍റെ മുഴുവൻ സ്നേഹവും നൽകുകയും ചെയ്തു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയതായിരുന്നു ഭാവന. ഭാവന തന്റെ മകളാണ്, അവൾക്കു വേണ്ടിയും ഞാൻ രണ്ട് സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. വീണ്ടും കാണാനായതിൽ സന്തോഷമെന്ന് ​കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.

“സുഹൃത്തിന്റെഭർത്താവാണ് ഈ പരിപാടിയെക്കുറിച്ച് ആദ്യം പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാൻ വേദിയിൽ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോൾ, നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം” ഭാവന പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group