video
play-sharp-fill

വനിതാ മതിൽ വർഗീയ മതിൽ തന്നെ ; മതിലിനെതിരെ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു

വനിതാ മതിൽ വർഗീയ മതിൽ തന്നെ ; മതിലിനെതിരെ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു

Spread the love


സ്വന്തം ലേഖകൻ

മലപ്പുറം: വനിതാ മതിലിനെരെ പോസ്റ്ററുകളുമായി മാവോയിസ്റ്റുകൾ. വനിതാ മതിൽ വർഗീയ മതിലാണെന്നാണ് പോസ്റ്ററുകളിൽ എഴുതി വഴിക്കടവിന് സമീപത്ത് പോസ്റ്ററുകൾ പതിപ്പിച്ച് മാവോയിസ്റ്റുകൾ. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലയുടെ പേരിലാണ് പോസ്റ്ററുകൾ. വനിതാ മതിൽ വർഗീയ മതിലാണെന്നും ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സർക്കാർ വേണ്ട രീതിയിൽ സംരക്ഷണം നൽകിയില്ലായെന്നും പോസ്റ്ററിൽ പറയുന്നു. അതോടൊപ്പം സ്ത്രീകളെ മല ചവിട്ടിക്കില്ലെന്ന ആർഎസ്എസിന്റെ നിലപാട് പഴഞ്ചൻ ചിന്താഗതിയെന്നും മാവോയിസ്റ്റുകൾ പോസ്റ്ററിൽ എഴുതി.

മൂലധന ശക്തികൾക്കു വേണ്ടി ഭരണകൂട ഭീകരത അഴിച്ചു വിടുന്ന ബ്രാഹ്മണിക്കൽ-ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരുമിക്കണമെന്നും പോസ്റ്ററുകൾ വഴി മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം പതിവായതോടു കൂടി തണ്ടർ ബോൾട്ട് സ്ഥലത്ത് കർശന നിരീക്ഷണം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിൽ മാവോയിസ്റ്റുകൾ തോക്കുകളേന്തി പ്രകടനം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group