കോട്ടയം കറുകച്ചാലിൽ ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്
കറുകച്ചാല്‍: ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ വാഴൂര്‍ മുളവനാല്‍ എം.ഡി. രാജന് (39) യാത്രക്കാരായ 14-ാംമൈല്‍ പട്ടാരുകണ്ടം ഷിനോ പി. ജാക് (50) ഭാര്യ സിജി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കൂത്രപ്പള്ളി മിസംപടിക്ക് സമീപമായിരുന്നു അപകടം. ചങ്ങനാശേരിയില്‍നിന്നു കറുകച്ചാലിലേക്ക് പോയ ബസ് ആളെയിറക്കാനായി ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു