play-sharp-fill
പുതുവർഷത്തിലും റെയിൽവേ പഴയപടിതന്നെ; അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും ഗതാഗത നിയന്ത്രണം

പുതുവർഷത്തിലും റെയിൽവേ പഴയപടിതന്നെ; അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും ഗതാഗത നിയന്ത്രണം


സ്വന്തം ലേഖകൻ

എറണാകുളം: പുതുവർഷത്തിലും റെയിൽവേയുടെ പഴയ രീതികൾക്ക് ഒരു മാറ്റവും വരുന്നില്ല. കരുനാഗപ്പള്ളി യാഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുവർഷമായ നാളെ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഉണ്ടായേക്കുമെന്ന് അധികൃതർ പറഞ്ഞു. നാളെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം – മധുര അമൃതാ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്ത് പിടിച്ചിടുകയും ചെയ്യും. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് അരമണിക്കൂറും പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് 3 മണിക്കൂറും മുംബൈ സിഎസ്ടി – തിരുവനന്തപുരം എക്സ്പ്രസ് 25 മിനിട്ടും കൊല്ലം – കായംകുളം സെക്ഷനിൽ പിടിച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.