കൊലപാതകം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകൾ; മേലുകാവ് സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി; നടപടി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മേലുകാവ്: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി.

മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരിൽ വീട്ടിൽ സാമുവൽ ജോഷ്വ മകൻ സാജൻ സാമുവൽ (44) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയം ജില്ലയിലെ പൊൻകുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്, പാലാ എന്നീ സ്റ്റേഷനുകളിലും കൂടാതെ എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നിവിടെയും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കൊലപാതകം, വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസ്സം സൃഷ്ട്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമനടപടിക്ക് ശുപാര്‍ശ നല്‍കിയതെന്നും എസ്.പി. കാര്‍ത്തിക് പറഞ്ഞു.