എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം വ്യൂസ്; റെക്കോർഡിട്ട് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’
ഐതിഹാസിക പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസി’നേക്കാൾ മികച്ച വെബ് സീരീസായി ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ സ്ട്രീം ചെയ്യുന്നത് തുടരുന്നു. ഗെയിം ഓഫ് ത്രോൺസിന്‍റെ സ്പിൻ-ഓഫ് എന്ന നിലയിൽ എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന സീരീസിൻ്റെ ഒരു എപ്പിസോഡാണ് ഇതുവരെ പുറത്തുവന്നത്. എച്ച്ബിഒയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയറെന്ന റെക്കോർഡും ഈ എപ്പിസോഡ് സ്ഥാപിച്ചു. അമേരിക്കയിലെ 10 ദശലക്ഷം ആളുകളാണ് ഈ എപ്പിസോഡ് കണ്ടത്. ഗെയിം ഓഫ് ത്രോൺസിന്‍റെ ആദ്യ എപ്പിസോഡ് 2.22 ദശലക്ഷം ആളുകളാണ് കണ്ടത്. ജോർജ്ജ് ആർആർ മാർട്ടിനും റയാൻ കോൻഡാലും ചേർന്നാണ് ഹൗസ് ഓഫ് ദി ഡ്രാഗൺ ഒരുക്കുന്നത്.
അമേരിക്കൻ എഴുത്തുകാരൻ ജോർജ്ജ് ആർ.ആർ. മാർട്ടിന്‍റെ എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ സീരീസിനെ അടിസ്ഥാനമാക്കി എച്ച്ബിഒ നിർമ്മിച്ച ഒരു ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ഡേവിഡ് ബെനിയോഫ്, ഡിബി വെയ്‌സ് എന്നിവർ ചേർന്നാണ് പരമ്പരക്ക് രൂപം നൽകിയത്.
ഗെയിം ഓഫ് ത്രോൺസ്, ജിഒടി എന്നും അറിയപ്പെടുന്നു, ലോകത്തിലെ ഏറ്റവും അവാർഡ് നേടിയ ടെലിവിഷൻ സീരീസ് കൂടിയാണ്. ഏഴ് സീസണുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ നേടിയ ടിവി പരമ്പരയാണ് ജിഒടി. ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സീരീസ് കൂടിയാണിത്. ഇതിൻ്റെ ഇതുവരെയുള്ള നിർമ്മാണച്ചെലവ് 1,000 കോടിയിലധികം രൂപയാണെന്നാണ് കണക്കാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group