കുടിവെള്ള ടാങ്കില്‍ ചത്ത എലി;വാട്ടര്‍ പ്യൂരിഫിയറിനുള്ളിൽ ചത്ത പല്ലി; അങ്കണവാടിയിലെ ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവം; രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശ്ശൂര്‍: പാഞ്ഞാള്‍ പഞ്ചായത്തിലെ വാഴാലിപ്പാടം അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അങ്കണവാടി ജീവനക്കാരെ സസ്പെന്‍ഡ‍് ചെയ്തു.

സംഭവത്തില്‍ പാഞ്ഞാള്‍ ആരോഗ്യ വകുപ്പിന്‍്റെയും, പാഞ്ഞാള്‍ ഗ്രാമ പഞ്ചായതിന്‍്റെയും അന്വേഷണ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി.അംഗന്‍വാടിയിലെ രണ്ട് ജീവനക്കാര്‍ സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. അംഗന്‍വാടിയുടെ തത്കാലിക ചുമതല തൊട്ടടുത്തുള്ള അംഗന്‍വാടി ജീവനക്കാര്‍ക്ക് കൈമാറിയതായി വാര്‍ഡ് മെമ്ബര്‍ പി.എം.മുസ്തഫ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേലക്കര പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്ബര്‍ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കില്‍ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കുടിക്കാന്‍ ഈ വാട്ടര്‍ ടാങ്കറില്‍ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികള്‍ക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടിയില്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ പരിശോധിച്ചത്. രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി.

അടുക്കളയിലെ വാട്ടര്‍ പ്യൂരിഫിയറിന് ഉള്ളില്‍ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടര്‍ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗന്‍വാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീച്ചര്‍ ഉള്‍പ്പടെ രണ്ടുപേരാണ് അംഗന്‍വാടിയിലുണ്ടായിരുന്നത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി അടച്ചിട്ടിരിക്കുകയായിരുന്നു.