play-sharp-fill
ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ്‌ ചാവേർ റഷ്യയിൽ പിടിയിൽ

ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ്‌ ചാവേർ റഷ്യയിൽ പിടിയിൽ

മോസ്കോ: ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ ഭരണനേതൃത്വത്തിലുള്ള ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) തിങ്കളാഴ്ച അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്തയാളെ തുര്‍ക്കിയിലെ ചാവേര്‍ ബോംബറായി ഐഎസ് റിക്രൂട്ട് ചെയ്തതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ഉന്നത നേതാവ് ആയിരുന്നു ഭീകരന്റെ ലക്ഷ്യമെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയത്. പ്രവാചക നിന്ദയ്ക്കു തിരിച്ചടിയെന്നോണം ഇന്ത്യയിൽ ഭീകരാക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് ഭീകരൻ സമ്മതിച്ചതായാണ് റിപ്പോർട്ട്.