സംസ്ഥാനത്തിന് ഇന്നലെ കറുത്ത ഞായർ; വിവിധ സ്ഥലങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍; മരിച്ചവരെല്ലാം ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഞായറാഴ്ച ഉണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍. വര്‍ക്കല, തൃശ്ശൂര്‍ പുത്തൂര്‍, മാവേലിക്കര എന്നിവടിങ്ങളിലാണ് വാഹനാപകടം ഉണ്ടായത്. മരിച്ചവരെല്ലാം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരാണ്.

video
play-sharp-fill

മാവേലിക്കരയില്‍ കാര്‍ ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കുറത്തികാട് പൊന്നേഴ സോപാനം ജിതിന്‍ രാജ് (32), പൊന്നേഴ മുണ്ടകത്തില്‍ മുകേഷ് ഭവനം മുരളിയുടെ മകന്‍ മുകേഷ് (34) എന്നിവരാണു മരിച്ചത്. ഞായര്‍ രാത്രി എട്ടരയോടെ ഓലകെട്ടിയമ്പലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭര്‍ത്താവാണ് മരിച്ച മുകേഷ്. എതിര്‍ദിശയിലെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

തൃശൂര്‍ പുത്തൂരിലുള്ള ചോചേരിക്കുന്ന് ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച്‌ വീണ രണ്ട് പേര്‍ കാറിടിച്ച്‌ മരിച്ചു. നടത്തറ കാച്ചേരി സ്വദേശി വിനോജ്, പുത്തൂര്‍ കോക്കാത്ത് വാടകക്ക് താമസിക്കുന്ന ബാബു സണ്ണി എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകിട്ടോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോച്ചേരിക്കുന്ന് ക്ഷേത്രം വഴിയില്‍ താഴേക്ക് വരുന്നതിനിടെ സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. താഴെ വീണ ഇരുവരേയും പൊന്നുക്കര റോഡില്‍ കൂടി പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരേയും തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരും മരണപ്പെട്ടു.

വര്‍ക്കലയില്‍ മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണന്‍, മത്സ്യത്തൊഴിലാളിയായ സെയ്താലി എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന് 22 വയസും സെയ്താലിക്ക് 25 വയസ്സുമായിരുന്നു.

നടയറ-തൊടുവേ റോഡിലാണ് അപകടമുണ്ടായത്. സെയ്താലിക്ക് ഒപ്പമുണ്ടായിരുന്ന ആളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മരിച്ച ഹരികൃഷ്ണന്‍ന്റെ മൃതദേഹം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ സെയ്താലിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.