സിനിമാ സംവിധായകനെയും നിർമ്മാതാവിനെയും തുറങ്കിലടച്ച് താലിബാന്‍

Spread the love

കാബൂള്‍: അമേരിക്കൻ പത്രപ്രവർത്തകനും സ്വതന്ത്ര ചലച്ചിത്ര സംവിധായകനുമായ ഐവര്‍ ഷിയററിനെയും അഫ്ഗാൻ നിർമ്മാതാവ് ഫൈസുല്ല ഫൈസ്ബക്ഷിനെയും അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം തടവിലാക്കി.

ഓഗസ്റ്റ് 17 ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷേർപൂർ പ്രദേശത്ത് ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇരുവരെയും താലിബാൻ സൈന്യം പിടികൂടിയത്. അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി യു.എസിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലമാണിത്. അതിനാൽ, താലിബാൻ പ്രദേശത്ത് സൈനിക വിന്യാസം വർദ്ധിപ്പിച്ചിരുന്നു. ഷൂട്ട് ചെയ്യാനെത്തിയ ഇരുവരെയും താലിബാന്‍ തടയുകയായിരുന്നു.