video
play-sharp-fill

Thursday, May 22, 2025
HomeMainലേണേഴ്സ് ​ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ; ഓൺ​ലൈൻ പരീക്ഷയില്ല; ടെസ്റ്റുകൾ ഈ മാസം 22 മുതൽ...

ലേണേഴ്സ് ​ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ; ഓൺ​ലൈൻ പരീക്ഷയില്ല; ടെസ്റ്റുകൾ ഈ മാസം 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും

Spread the love

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഈ മാസം 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇതുവരെ നടത്തിയിരുന്നത്.

അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ ഓൺലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണമാണ് നേരത്തെ വകുപ്പ് ഒരുക്കിയിരുന്നത്. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിക്കുന്നത്.

ഓഗസ്റ്റ് 22 മുതൽ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാർഥികൾ അതതു ദിവസമോ അല്ലെങ്കിൽ എസ്എംഎസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജെആർടിഒ, ആർടിഒമാരുമായി ബന്ധപ്പെടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments