
സ്വന്തം ലേഖിക
കോട്ടയം: ജാമ്യത്തിൽ ഇറങ്ങി കുറ്റകൃത്യത്തിൽ ഏർപ്പെട്ട രണ്ട് പ്രതികൾ അറസ്റ്റിൽ.
കൂവപ്പള്ളി പട്ടിമറ്റം, ചാവടിയിൽ വീട്ടിൽ നൂഹ് മകൻ അൽത്താഫ് നൂഹ് (24), കുറുവാമൊഴി കോളനി ഭാഗം ആലംപരപ്പേൽ വീട്ടിൽ ഭാസ്കരൻ മകൻ അനുമോൻ ഭാസ്കരൻ (26) എന്നിവരെയാണ് ജാമ്യം റദ്ദാക്കി കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അൽത്താഫ് നൂഹ് മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങി വരവെയാണ് മരങ്ങാട്ട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന കേസിൽ പ്രതിയാവുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുമോൻ ഭാസ്കരന് അടിപിടി കേസിൽ ജാമ്യത്തിൽ ഇറങ്ങി വരവെയാണ് വീണ്ടും എരുമേലി സ്റ്റേഷൻ പരിധിയിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി അത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ ജാമ്യം റദ്ദാക്കാൻ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പള്ളി പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും കോടതി അവരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തത്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഓ ഷിന്റോ പി.കുര്യനും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.