
സ്വന്തം ലേഖിക
തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദത്തില്‍ എം.കെ. മുനീറിനെതിരെ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് ശിവന്‍കുട്ടി ചോദിച്ചു. മുന്‍ മന്ത്രി അടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണ്. ഇത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ കാലത്ത് പ്രായപൂര്‍ത്തിയായ പുരുഷന് ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പോക്സോ കേസെടുക്കുന്നത് എന്തിനാണെന്ന വിചിത്രവാദവുമായി എം.കെ. മുനീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ”മുതിര്‍ന്ന പുരുഷനും ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പോക്സോ കേസെടുക്കുന്നത് എന്തിനാണ്. അത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ലേ? അതിന്റെ പേരിലെന്തിനാണ് പോക്സോ കേസെടുക്കുന്നത്”-വിവാദ പ്രസംഗത്തില്‍ മുനീര്‍ ചോദിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ദുരുപയോഗം ചെയ്യുമെന്നും ആണ്‍കുട്ടികള്‍ക്കുനേരെ പീഡനം ഉണ്ടാകുമെന്നും മുനീര്‍ പറഞ്ഞു.
”ഭൂരിപക്ഷംവരുന്ന മതവിശ്വാസികള്ക്കുനേരെയുള്ള വെല്ലുവിളിയാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. പാശ്ചാത്യ രാജ്യങ്ങള്‍ പോലും തള്ളിക്കളഞ്ഞ ആശയമാണിത്. ലിംഗനീതിയാണ് നടപ്പാക്കേണ്ടത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല. പൊലീസുകാര്‍ തൊട്ട് ജഡ്ജിമാര്‍ക്കു മുന്നില്‍വരെ സ്ത്രീകള്‍ നീതിക്കായി യാചിച്ചുനില്‍ക്കുന്ന നാടാണ് കേരളം. സെലിബ്രിറ്റികള്‍ പോലും നീതിക്കായി കാത്തുകിടക്കേണ്ടിവരുന്നു. പാന്റ്സും ഷര്‍ട്ടുമിട്ടാല്‍ അവര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ടോ”-മുനീര്‍ ചോദിച്ചു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ സംസാരിച്ചാല്‍ തന്നെ ഇസ്ലാമിസ്റ്റായി ചിത്രീകരിക്കുന്നു. എല്ലാ മതമൂല്യങ്ങള്‍ക്കും എതിരാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. എല്ലാ മതങ്ങള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. അതുകൊണ്ട് താന്‍ ഇസ്ലാമിസ്റ്റും ക്രിസ്ത്യാനിയും ഹിന്ദുവിസ്റ്റുമാണെന്ന് മുനീര്‍ പറഞ്ഞു. ലിംഗാവബോധവും ലിംഗനീതിയുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് പരാമര്‍ശം വിവാദമായപ്പോള്‍ വിശദീകരണവുമായി മുനീര്‍ രംഗത്തെത്തി. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പോക്സോ കേസുകള്‍ നിലനില്‍ക്കണമെന്നുതന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി നിലകൊണ്ടയാളാണ് താനെന്നും മുനീര്‍ വിശദീകരിച്ചു.







