
കോട്ടയം: ശമ്പളപരിഷ്ക്കരണ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കി.
തൊഴിലാളികള്‍ പണിമുടക്കിയതോടെ ഇന്നലെ നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളിത്തിലായി. തൊഴിലാളികള്‍ നഗരസഭ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനംചെയ്തു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി.യൂണിയന് നേതാക്കളായ സി. എന്‍. സത്യനേശന്, നന്തിയോട് ബഷീര്‍, ബിജു ഇമ്മാനുവല്‍, ബൈജു മാറാട്ടുകുളം, കൗണ്‍സിലര്‍മാരായ എം. എസ്. വേണുക്കുട്ടന്‍, എം.പി. സന്തോഷ് കുമാര്‍, എം.എ. ഷാജി, ജിബി ജോണ്‍, പി.എന്‍. സരസമ്മാള്‍, ടി.സി. റോയി, സാബു മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് ശമ്പളകുടിശിക ഇനത്തിലെ പകുതി തുകയായ 18 ലക്ഷം രൂപ കഴിഞ്ഞ 19നു നല്‍കിയിരുന്നു.
ബാക്കിത്തുക അടുത്ത മാസം 15നകം നല്‍കാമെന്ന് തൊഴിലാളി യൂണിയനുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടും ഐഎന്‍ടിയുസി അടക്കമുള്ള സംഘടകര്‍ സിപിഎം യൂണിയനുമായി ചേര്‍ന്ന് സമരം നടത്തുന്നത് നഗരഭരണം അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.



