
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ തീരദേശ നഗരമായ ഷിയാമെനിൽ കോവിഡ് പരിശോധന മത്സ്യങ്ങളിലും. അഞ്ച് ദശലക്ഷത്തിലധികം ആളുകളോട് കോവിഡ് പരിശോധനകൾക്ക് വിധേയരാകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം കടൽജീവികളെയും ഉൾപ്പെടുത്തിയിരിക്കുകയാണ്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ, പിപിഇ കിറ്റ് ധരിച്ച അധികൃതർ കോട്ടൺ ബഡ്‌സ് മത്സ്യത്തിന്‍റെ വായിൽ കടത്തി പരിശോധിക്കുന്നതും ഞണ്ടുകളുടെ ഷെല്ലുകൾ സ്വാബ് ചെയ്യുന്നതും കാണാം.
ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ പിന്തുണച്ചും അല്ലാതെയും ചൂടേറിയ ചർച്ചകൾ നടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group