കാറും ​ബൈക്കും കൂട്ടിയിടിച്ച് അ‌പകടം; കാർ കത്തിനശിച്ചു; രണ്ട് പേർക്ക് പരിക്ക്

Spread the love

കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തേത്തുടര്‍ന്ന് കാറില്‍ തീ പടരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.