play-sharp-fill
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പുറത്ത്

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 165 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനായി കാഗിസോ റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അതിവേഗം വിക്കറ്റുകൾ നഷ്ടമായി. 102 പന്തിൽ നിന്ന് 73 റൺസെടുത്ത ഒലി പോപ്പാണ് ടോപ് സ്കോറർ. ഏഴ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം പോലും നേടാൻ കഴിഞ്ഞില്ല. 20 റണ്‍സെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മാത്രമാണ് രണ്ടക്കം കടന്നത്.