അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രളയകാലത്തിനു ശേഷം തെക്കിന്റെ കാശ്മീർ സഞ്ചാരികളുടെ പറുദീസയാകുന്നു
സ്വന്തം ലേഖകൻ
മൂന്നാർ: പ്രളയം മുറിവേൽപ്പിച്ച മലയാളത്തിനും മൂന്നാറിനും കരുത്ത് പകർന്ന് സഞ്ചാരികളുടെ ഒഴുക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പതിനായിരങ്ങളാണ് ഓരോ ദിവസവും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കും, തെക്കിന്റെ കാശ്മീരിലേയ്ക്കും ഒഴുകിയെത്തുന്നത്. കുറിഞ്ഞി പൂകക്കുന്ന സീസണിനു ശേഷം ഇത്തവണ മഞ്ഞുകാലം ആഘോഷിക്കുന്നതിനായാണ് സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. വിദേശ സഞ്ചാരികൾക്കൊപ്പം ഇക്കുറി ആഭ്യന്തര സഞ്ചാരികളും മൂന്നാറിലേയ്ക്ക് കൂടുതലായി എത്തുന്നുണ്ട്. ഇവിടുത്തെ ഹോട്ടലുകളും റിസോർട്ടുകളും എല്ലാം നിറഞ്ഞു കഴിഞ്ഞു കഴിഞ്ഞു.
അതുകൊണ്ടു തന്നെ സീസൺ കഴിയുമ്പോഴേയ്ക്കും പ്രളയകാലത്തുണ്ടായ നഷ്ടം മറികടക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഹോട്ടൽ റിസോർട്ട് ഉടമകൾ.
മൂന്നാറിനെ പുനസൃഷ്ടിക്കാനുള്ള പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നതാണ് ഇക്കുറി ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന സഞ്ചാരികൾ. വിനോദ സഞ്ചാര വകുപ്പിന്റെ കണക്ക് പ്രകാരം രണ്ടു ലക്ഷത്തോളം സ്ഞ്ചാരികൾ ഈ വർഷം ഇതുവരെ എത്തിച്ചേർന്നിട്ടുണ്ട്. സീസൺ അവസാനിക്കാൻ മാസങ്ങൾ ബാക്കിയിരിക്കെ ഇക്കുറി റെക്കോർഡ് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മൂന്നാറിലെ വ്യാപാരികൾ.
നവംബർ ആദ്യം മുതലാണ് മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്ത് തുടങ്ങിയത്. ഇതിനു പിന്നാലെ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരയാടുകളെ കാണാൻ രാജമലയിലേയ്ക്കും കൂടുതലായി സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. മാട്ടുപ്പെട്ടി ഡാമും പരിസരവും അടക്കമുള്ളവ കാണാനും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇത് അടക്കം മൂന്നാറിനെ ആഘോഷമാക്കാനെത്തുന്ന സഞ്ചാരികളാണ് ഇവിടം ആഘോഷമാക്കുന്നത്.
ഇത്തരത്തിൽ സഞ്ചാരികൾ ഒഴുകിയെത്തുന്നതോടെ കോളടിച്ചിരിക്കുന്നത് ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്ന വ്യാപാരികളാണ്. കൂടുതൽ ആളുകൾ എത്തുന്നതോടെ തങ്ങൾക്ക് കൂടുതൽ ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വ്യാപാരികൾ.