
കണ്ണൂർ: ആഴ്ചകളായി പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കാതെ കണ്ണൂർ ജില്ലയിലെ മോഷ്ടാവ്. കണ്ണൂർ ടൗൺ പരിസരത്തും, താഴെ ചൊവ്വ, മേലെ ചൊവ്വ പരിസരത്തുമാണ് രാത്രിയിൽ മോഷ്ടാവ് എത്തിയത്.
പൂർണ്ണ നഗ്നനായാണ് ഇയാൾ മോഷ്ടിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞദിവസം ഇയാൾ കണ്ണൂർ മാണിക്യക്കാവിന്റെ പരിസരത്ത് മോഷണത്തിൽ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
പക്ഷേ ഇതുവരെ ഇത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ വീട്ടിൽ ഇയാൾ മോശം നടത്താൻ ശ്രമിച്ചു എങ്കിലും അതിന് സാധ്യമായില്ല. വലിയ മോഷണങ്ങൾ ഒന്നും ഇതുവരെ നടന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളിൽ ആളുകൾ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതിൽ തുറന്നാൽ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതിൽ തുറന്നില്ല എങ്കിൽ ആ വീട്ടിൽ മോഷണം നടത്തും. ഇതാണ് ഇയാളുടെ പ്രവർത്തന രീതി.