
സ്വന്തം ലേഖിക
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരിശുപള്ളി കവലയിലാണ് സംഭവം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടക്കുന്നം മുക്കാലി സ്വദേശിയാണെന്നാണ് സൂചന.
തോട്ടിലെ വെള്ളത്തില്‍ കമഴ്ന്ന് വീണ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലര്‍ച്ചെ ഒന്നോടെ ഓട്ടോറിക്ഷ തൊഴിലാളികളും തട്ടുകട തൊഴിലാളികളുമാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് പോലീസില്‍ വിവരമറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖത്ത് പരിക്കേറ്റ നിലയിലാണ് മൃതദേഹം. അരയില്‍ മദ്യക്കുപ്പി തിരുകി വച്ചിരുന്നു. ഇവിടെയുള്ള കലുങ്കില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചങ്കില്‍ മാത്രമെ അറിയുകയുള്ളു. മൃതദേഹം നിലവില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.