
സ്വന്തം ലേഖിക
കായംകുളം : കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. പെരിങ്ങാല ബിജു ഭവനത്തില്‍ ബിജു (48), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവില്‍ പടീറ്റതില്‍ ഷാബു (48), പുള്ളിക്കണക്ക് ശബരി ഭവനത്തില്‍ ശരത് വിജയന് (32), പാലമേല്‍ പണയില്‍ കളപ്പാട്ട് തെക്കതില്‍ എബി (32) എന്നിവരാണ് പിടിയിലായത്. രണ്ടാം കുറ്റിക്ക് വടക്ക് 14ന് രാത്രിയായിരുന്നു സംഭവം.
തകരാറായ ബസ് നന്നാക്കാന്‍ മാവേലിക്കര വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. വാഹനത്തിലെത്തിയ അക്രമിസംഘം മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ്, പോലീസുകാരായ ശിവകുമാര്‍, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



