
ഇടുക്കി: കട്ടപ്പനയിൽ സ്റ്റൗ കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വീട് ഭാഗീകമായി തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
കാലാച്ചിറ ഷാജിയുടെ വീട്ടില്‍ പുതിയതായി എത്തിച്ച ഇന്‍ന്റൈന്‍ കമ്പിനിയുടെ സിലിണ്ടര്‍ ഘടിപ്പിച്ച് സ്റ്റൗ കത്തിക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീപടര്‍ന്നത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി.
തീ അണയ്ക്കുവാന്‍ വീടിനകത്തേയ്ക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് സിലിണ്ടര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും മേല്‍ക്കൂരയും പൂര്‍ണ്ണമായി തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുടമസ്ഥനും തീ കെടുത്താന്‍ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സിലിണ്ടറിന്റെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.